Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Shock

Thrissur

ഷോ​ക്കേ​റ്റുവീ​ണ തൊ​ഴി​ലാ​ളിയുടെ ദുരിതത്തിന് 11 വർഷം

ചാ​ല​ക്കു​ടി: ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നു ഷോ​ക്കേ​റ്റ് മ​ര​ത്തി​ൽ​നി​ന്നുവീ​ണ തൊ​ഴി​ലാ​ളി 11 വ​ർ​ഷ​മാ​യി ത​ള​ർ​ന്നു കി​ട​ക്കു​ന്നു. വീ​ര​ഞ്ചി​റ ക​ല്ല്മ​ട സു​ധാ​ക​ര​നാ​ണ് (61) ദ​യ​നീ​യ​ാവ​സ്ഥ​യി​ൽ കഴിയുന്ന​ത്.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്ന സു​ധാ​ക​ര​ൻ 11 വ​ർ​ഷം മു​മ്പ് മാ​രാം​കോ​ട് ഒ​രു വീ​ട്ടി​ൽ പ​തി​വ് പോ​ലെ ജോ​ലി​ക്ക് പോ​യ​താ​യി​രു​ന്നു. മ​ര​ത്തി​ന്‍റെ കൊ​മ്പ് വെ​ട്ടി ഇ​റ​ക്കി​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഒ​രു കൊ​മ്പ് മു​റി​ഞ്ഞ് ഇ​ല​ക്ട്രി​ക്ക് ക​മ്പി​യി​ൽത​ട്ടി സു​ധാ​ക​ര​ൻ ഷോ​ക്കേ​റ്റ് നി​ല​ത്തുവീ​ണു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ശ​രീ​രം ത​ള​ർ​ന്നു പോ​യി​രു​ന്നു. ആ​ശൂ​പ​ത്രി​യി​ൽനി​ന്നു വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

അ​ന്നു​മു​ത​ൽ കി​ട​പ്പി​ലാ​ണ്. ര​ണ്ടു കാ​ലു​ക​ളും ത​ള​ർ​ന്നു. മ​ല -​ മൂ​ത്ര വി​സ​ർ​ജ​നം കി​ട​പ്പി​ൽ​ത​ന്നെ ന​ട​ത്ത​ണം. ഭാ​ര്യ വി​ജ​യ ജോ​ലി​ക്കു പോ​യി​രു​ന്നു. എ​ന്നാ​ൽ സുധാകരന്‍റെ അ​പ​ക​ടത്തിനു ശേഷം ജോ​ലി​ക്കുപോ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് കു​ടും​ബം മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ഇ​ള​യ​മ​ക​ന്‍റെ ചെ​റി​യ വ​രു​മാ​നം കൊ​ണ്ടാ​ണ് ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ൽ നി​ന്നു സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഒ​ന്നും കി​ട്ടി​യി​ല്ല.

കാ​രു​ണ്യ സോ​ഷ്യ​ൽ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ൾ മാ​സം​തോ​റും ന​ട​ത്തിവ​രാ​റു​ള​ള രോ​ഗീസ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷാ​ധി​കാ​രി ഡോ. ​ജോ​യ് ക​ട്ട​ക്ക​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എം.​ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പൊ​റാ​യ്, ട്ര​സ്റ്റി ഓ​മ​ന ജോ​സ്, റാ​ണി ജോ​ഷി, മേ​ഴ്സി പോ​ളി എ​ന്നി​വ​ർ സു​ധാ​ക​ര​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് ഓ​ണ​സ​മ്മാ​നം കൈ​മാ​റി.

National

ഭ​ർ​ത്താ​വി​നെ ഷോ​ക്ക​ടി​പ്പി​ച്ചു​കൊ​ന്നു; യു​വ​തി​യും കാ​മു​ക​നും പി​ടി​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൊ​റാ​ദാ​ബാ​ദി​ൽ ഭ​ർ​ത്താ​വി​നെ മൂ​ന്ന് മ​ണി​ക്കൂ​ർ ഷോ​ക്ക​ടി​പ്പി​ച്ചു​കൊ​ന്ന യു​വ​തി പി​ടി​യി​ൽ. മ​ജ്ഹോ​ല സ്വ​ദേ​ശി​യാ​യ പ​വ​ൻ താ​ക്കൂ​ർ (30) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ​വ​ന്‍റെ ഭാ​ര്യ ആ​ഞ്ച​ൽ, ഇ​വ​രു​ടെ കാ​മു​ക​നും അ​ന​ന്ത​ര​വ​നു​മാ​യ അ​ങ്കി​ത്, ആ​ഞ്ച​ലി​ന്‍റെ സ​ഹോ​ദ​രി ശി​ഖ, ശി​ഖ​യു​ടെ കാ​മു​ക​ൻ അ​ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ഞ്ച​ലും അ​ങ്കി​തും ത​മ്മി​ലു​ള്ള ബ​ന്ധം പ​വ​ൻ അ​റി​ഞ്ഞ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പ​വ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ആ​ഞ്ച​ലും അ​ങ്കി​തും കൂ​ടി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ശി​ഖ​യെ ആ​ഞ്ച​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. ശി​ഖ​യും അ​ജ​യും കൂ​ടി വീ​ട്ടി​ൽ വ​ന്ന ശേ​ഷം പ​വ​നെ നി​ർ​ബ​ന്ധി​ച്ച് വി​ഷം ക​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ത് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ​വ​നെ കെ​ട്ടി​യി​ടു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് മൂ​ന്ന് മ​ണി​ക്കൂ​ർ ഷോ​ക്ക​ടി​പ്പി​ച്ചു. അ​വ​ശ​നി​ല​യി​ലാ​യ പ​വ​നെ ബ​ല​മാ​യി വി​ഷം ക​ഴി​പ്പി​ക്കു​ക​യും ചെ​യ്തു.

പി​ന്നീ​ടാ​ണ് ആ​ത്മ​ഹ​ത്യാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ മൃ​ത​ദേ​ഹം ഗോ​വ​ണി​പ്പ​ടി​യി​ൽ നി​ന്ന് താ​ഴേ​യ്ക്ക് ത​ള്ളി​യി​ട്ടു. പ​വ​ൻ വി​ഷം ക​ഴി​ച്ച് ഗോ​വ​ണി​യി​ൽ​നി​ന്ന് വീ​ണ​താ​ണെ​ന്നാ​ണ് പ്ര​തി​ക​ൾ ആ​ളു​ക​ളെ ധ​രി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ​വ​ന്‍റെ മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

ദീപാലങ്കാരമൊരുക്കുന്നതിനിടെ വൈദ്യുതാഘാതം; യുവാവിന് ദാരുണാന്ത്യം

​പാലോട്: ഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പാലോട് പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്.

​ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ദീപാലങ്കാരങ്ങൾ ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയായിരുന്നു. ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടെ അപ്രതീക്ഷിതമായി സനുവിന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംഭവത്തിൽ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Kerala

കോ​ഴി​ക്കോ​ട് വ​യോ​ധി​ക​ന് ഷോ​ക്കേ​റ്റ് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: വാ​ട്ട​ർ ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​യോ​ധി​ക​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് ചു​ങ്കം സ്വ​ദേ​ശി കു​ന്ന​ത്ത്‌​മോ​ട്ട ഏ​ളേ​ട​ത്ത് അ​ബൂ​ബ​ക്ക​ര്‍ (71) ആ​ണ് മ​രി​ച്ച​ത്. അ​ബൂ​ബ​ക്ക​റി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ അ​യ​ല്‍​വാ​സി​ക്കും ഷോ​ക്കേ​റ്റി​ട്ടു​ണ്ട്.

ടെ​റ​സി​ന് മു​ക​ളി​ലെ വാ​ട്ട​ര്‍ ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​നാ​യി ക​യ​റി​യ അ​ബൂ​ബ​ക്ക​റി​ന് ടാ​ങ്കി​ന് സ​മീ​പ​ത്ത് കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഇ​ല​ക്ട്രി​ക് വ​യ​റി​ൽ ത​ട്ടി​യാ​ണ് ഷോ​ക്കേ​റ്റ​ത്. വ​യോ​ധി​ക​ൻ ഷോ​ക്കേ​റ്റ് ദൂ​ര​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണി​രു​ന്നു.

ശ​ബ്ദം കേ​ട്ട് അ​ബൂ​ബ​ക്ക​റി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ അ​യ​ല്‍​വാ​സി മാ​ടാ​ന​യി​ല്‍ ആ​ഷി​റി​നും ഷോ​ക്കേ​റ്റു. ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ചു​ങ്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ബൂ​ബ​ക്ക​റി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ആ​ഷി​ർ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. അ​ബൂ​ബ​ക്ക​റി​ന്‍റെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കി.

District News

ഷോ​ക്കേ​റ്റു തെറിച്ചുവീണ് ഗൃഹനാഥന് പരിക്ക്

മ​​ങ്കൊ​​മ്പ്: കാ​​വാ​​ലം കി​​ഴ​​ക്കേ​​ചേ​​ന്നം​​ക​​രി​​യി​​ൽ വീ​​ടി​​നോ​​ടു​​ചേ​​ർ​​ന്നു​​ള്ള ഷെ​​ഡി​​ൽ തു​​ണി ഉ​​ണ​​ക്കാ​​നി​​ടു​​ന്ന​​തി​​നി​​ടെ ഗൃ​​ഹാ​​ഥ​​ന് ഷോ​​ക്കേ​​റ്റു.

നീ​​ലം​​പേ​​രൂ​​ർ ക​​ണ്ണ​​ന്ത​​റ വീ​​ട്ടി​​ൽ ജോ​​സു​​കു​​ട്ടി​​ക്കാ​​ണ് ഷോ​​ക്കേ​​റ്റ​​ത്. ഇ​​തി​​ന്‍റെ ആ​​ഘാ​​ത​​ത്തി​​ൽ തെ​​റി​​ച്ചു​വീ​​ണ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കൈ​​യ്ക്കു പ​​രി​​ക്കേ​​റ്റു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 11 ഓ​​ടെ കോ​​ഴി​​ച്ചാ​​ൽ വ​​ട​​ക്കു പാ​​ട​​ശേ​​ഖ​​ര​​ത്തി​​ന്‍റെ പു​​റം​​ബ​​ണ്ടി​​ലു​​ള്ള വീ​​ട്ടി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​ടി​​നു സ​​മീ​​പ​​ത്തെ ഷെ​​ഡി​​നു​​ള്ളി​​ൽ തു​​ണി വി​​രി​​ച്ചി​​ടു​​ന്ന​​തി​​നി​​ടെ ഷോ​​ക്കേ​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു ഇ​​ട​​തു​​കൈ​​യു​​ടെ വി​​ര​​ലി​​നു ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റു. ഇ​​ദ്ദേ​​ഹ​​ത്തെ തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

വീ​​ട്ടി​​ലേ​​ക്കു​​ള്ള സ​​ർ​​വീ​​സ് വ​​യ​​റി​​ലെ ത​​ക​​രാ​​റു​മൂ​​ല​​മാ​​ണ് ഷോ​​ക്കേ​​റ്റ​​തെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. വി​​വ​​ര​​മ​​റി​​ഞ്ഞ് കെ​​എ​​സ്ഇ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തി. പ്ര​​ദേ​​ശ​​ത്തെ വൈ​​ദ്യു​​തി ലൈ​​നു​​ക​​ൾ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​യ​​ർ​​ത്തു​​ന്നു​​വെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി. സ​​മീ​​പ​​ത്തെ കൃ​​ഷ്ണ​​പു​​രം തോ​​ടി​​നു കു​​റു​​കെ നാ​​ലോ​​ളം സ്ഥ​​ല​​ങ്ങ​​ളി​​ൽ വൈ​​ദ്യു​​തി ക​​മ്പി​​ക​​ൾ ക​​ട​​ന്നു​​പോ​​കു​​ന്നു​​ണ്ട്. വ​​ള്ള​​ങ്ങ​​ളും മ​​റ്റും ക​​ട​​ന്നു​​പോ​​കു​​ന്ന​​തി​​നാ​​ൽ അ​​പ​​ക​​ട സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ വാ​​ദം.

പ​​ഴ​​യ ക​​മ്പി​​ക​​ൾ മാ​​റ്റി പ​​ക​​രം ഇ​​വി​​ടെ കേ​​ബി​​ളു​​ക​​ൾ സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ ഏ​​റെ​​ക്കാ​​ല​​മാ​​യി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. പ്ര​​ദേ​​ശ​​ത്തെ മി​ക്ക ​ലൈ​​നു​​ക​​ളും മാ​​റ്റി കേ​​ബി​​ളു​​ക​​ൾ സ്ഥാ​​പി​​ച്ചെ​​ങ്കി​​ലും അ​​പ​​ക​​ട​സാ​​ധ്യ​​ത ഏ​​റെ​​യു​​ള്ള ഇ​​വി​​ടെ ഇ​​തു​​വ​​രെ കേ​​ബി​​ളു​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടി​​ല്ല. അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ആ​​വ​​ശ്യം.

Kerala

മി​ഥു​ന്‍റെ മ​ര​ണം; സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തേ​ല​വ​ക്ക​ര സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി മി​ഥു​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വി​ഷ​യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മാ​നേ​ജ്‌​മെ​ന്‍റ് ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​ന് എ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​ധി​കാ​ര​മു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ സ്‌​കൂ​ള്‍ ത​ന്നെ സ​ര്‍​ക്കാ​രി​ന് ഏ​റ്റെ​ടു​ക്കാം. വീ​ഴ്ച ഉ​ണ്ടെ​ന്നു ക​ണ്ടാ​ല്‍ നോ​ട്ടി​സ് ന​ല്‍​കി പു​തി​യ മാ​നേ​ജ​രെ നി​യ​മി​ക്കാം. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ സ്‌​കൂ​ളി​ന്‍റെ അം​ഗീ​കാ​രം തി​രി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​രി​ച്ച മി​ഥു​ന്‍റെ കു​ടും​ബ​ത്തി​ന് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് മു​ഖേ​ന വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കും. ഇ​ള​യ കു​ട്ടി​യു​ടെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള ഫീ​സ് ഉ​ള്‍​പ്പെ​ടെ ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വി​റ​ക്കും.

മി​ഥു​ന്‍റെ കു​ടും​ബ​ത്തി​ന് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മൂ​ന്നു ല​ക്ഷം രൂ​പ സ​ഹാ​യം ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി എ​ത്തി​യ ശേ​ഷം തു​ട​ര്‍​സ​ഹാ​യം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; സ്കൂ​ളി​ന് ഗു​രു​ത​ര വീ​ഴ്ച; അ​ന്തി​മ റി​പ്പോ​ർ​ട്ട് കൈ​മാ​റി

കൊ​ല്ലം: തേ​ല​വ​ക്ക​ര സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി മി​ഥു​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ്കൂ​ളി​ന് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. സം​ഭ​വ​ത്തി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് അ​ന്തി​മ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി.

സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ള്‍ ഒ​ന്നും ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഹെ​ഡ്മാ​സ്റ്റ​റു​ടെ വീ​ഴ്ച​യെ പ​റ്റി​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ർ​ശ​മു​ണ്ട്.

‌സം​ഭ​വ​ത്തി​ൽ സ്കൂ​ളി​നും കെ​എ​സ്‍​ഇ​ബി​യ്ക്കും പ​ഞ്ചാ​യ​ത്തി​നും ഗു​രു​ത​ര​വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ളാ​യി വൈ​ദ്യു​തി ലൈ​ൻ താ​ഴ്ന്ന് കി​ട​ന്നി​ട്ടും ആ​രും അ​ന​ങ്ങി​യി​ല്ല. അ​പാ​യ ലൈ​നി​ന് കീ​ഴെ സ്കൂ​ൾ ഷെ​ഡ് പ​ണി​യാ​ൻ നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം സ്കൂ​ളി​ന് ഫി​റ്റ്ന​സ് ന​ൽ​കി​യ​തും മ​തി​യാ​യ പ​രി​ശോ​ധ​ന ഇ​ല്ലാ​തെ​യാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വം; വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ല്ലം: വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി
റി​പ്പോ​ർ​ട്ട് തേ​ടി. അ​ന്വേ​ഷി​ച്ച് അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കൊ​ല്ലം ജി​ല്ല​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രോ​ട് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വം അ​തീ​വ ദുഃ​ഖ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ മു​ഖ്യം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കും. ആ​രെ​യും ര​ക്ഷ​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ഥു​ൻ (13) ആ​ണ് സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ക​ളി​ക്കു​ന്ന​തി​നി​ടെ മി​ഥു​ന്‍റെ ചെ​രു​പ്പ് ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ഇ​തെ​ടു​ക്കാ​നാ​യി കു​ട്ടി ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്.

ഉ​ട​ൻ​ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​രും സ​ഹ​പാ​ഠി​ക​ളും ചേ​ർ​ന്ന് മി​ഥു​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കെ​എ​സ്ഇ​ബി​യു​ടെ ലൈ​ന്‍ ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് താ​ഴ്ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​തി​ല്‍ ത​ട്ടി​യാ​ണ് കു​ട്ടി​ക്ക് ഷോ​ക്കേ​റ്റ​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Kerala

കൊ​ല്ല​ത്ത് സ്‌​കൂ​ളി​ല്‍​വ​ച്ച് വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: സ്‌​കൂ​ളി​ല്‍​വ​ച്ച് ഷോ​ക്കേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ഥു​ൻ (13) ആ​ണ് മ​രി​ച്ച​ത്.

കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ക​ളി​ക്കു​ന്ന​തി​നി​ടെ മി​ഥു​ന്‍റെ ചെ​രു​പ്പ് ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ഇ​തെ​ടു​ക്കാ​നാ​യി കു​ട്ടി ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്.

കെ​എ​സ്ഇ​ബി​യു​ടെ ലൈ​ന്‍ ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് താ​ഴ്ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​തി​ല്‍ ത​ട്ടി​യാ​ണ് കു​ട്ടി​ക്ക് ഷോ​ക്കേ​റ്റ​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

Latest News

Corehub Up